23 Nov 2014

സെമിനാർ

എരുവേലിയുടെ സഗ്രവികസനവും സൗന്ദര്യവൽകരണവും സംബന്ധിച്ച് സെമിനാർ KNRA, KERA, KESRA, EWRA, NERA എന്നീ അഞ്ചു റസിഡൻസ് അസോസിയേഷനുകളുടെയും ആഭിമുഖ്യത്തിൽ ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ കണയന്നൂർ ഗ്രാമീണ
വായനശാല ഹാളിൽ വച്ച് 22-11-2014 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 4 മണിക്ക്
നടന്നു. പ്രസ്തുത യോഗത്തിൽ മുരളി നെടുംപിള്ളിൽ അദ്ധ്യക്ഷത വഹിച്ചു. യോഗം ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോണ്‍സണ്‍ തോമസ്‌ ഉത്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാഡിംഗ് ചെയർമാൻ ശ്രീ ഏലിയാസ് ജോണ്‍ വികസന വിശകലനം ചെയ്തു. വൈസ് പ്രസിഡന്റ് രമണി ജനകൻ , മെമ്പർ മാരായ രാധാ ഉണ്ണികൃഷ്ണൻ, മുളന്തുരുത്തി ബ്ലോക്ക്‌ മെമ്പർ റീസ് പുത്തൻ വീട്ടിൽ എന്നിവരും വിവിധ രാഷ്ട്രീയ സാമുഹ്യ സംസ്കാരിക
സാമുദായിക നേതാക്കാൻമാരും പങ്കെടുത്ത് സംസാരിക്കുകയുണ്ടായി. ഇന്ന് വരെയുള്ള പുരോഗമന പ്രവർത്തനങ്ങളുടെ പ്രയോക്താക്കളായ മുതിർന്ന തലമുറയിൽ പെട്ട ശ്രീ. എ.പി.ജേക്കബ് ഉൾപ്പെടെയുള്ളവർ വളരെ വിലപ്പെട്ട നിർദേശങ്ങൾ നൽകുകയുണ്ടായി, ഇത് ഇളം തലമുറയ്ക്ക് ആവേശം പകരുന്നത് ആയിരുന്നു. എരുവേലിയിൽ അനുഭവപ്പെടുന്ന യാത്രാക്ലേശം അടിയന്തിരമായി പരിഹാരം ഉണ്ടാക്കണമെന്ന് എല്ലാവരും ഒറ്റക്കെട്ടായി ആവശ്യം ഉന്നയിച്ചു.

SHARE THIS

Author:

Etiam at libero iaculis, mollis justo non, blandit augue. Vestibulum sit amet sodales est, a lacinia ex. Suspendisse vel enim sagittis, volutpat sem eget, condimentum sem.