4 Dec 2014

ഔഷധസസ്യനടീൽ കർമ്മം ചിത്രങ്ങളിലൂടെ

കണയന്നൂർ എരുവേലി പ്രദേശത്തെ അഞ്ച് റെസിടെൻസ്‌ അസോസിയേഷനുകൾ കെ.എൻ .ആർ എ ,കെ.ഇ.ആർ. എ ,കെ.ഇ.എസ് .ആർ .എ ,ഇ. ഡബ്ളീ യു ,ആർ .എൻ .ഇ .ആർ .എ , സംയുക്തമായി ചോറ്റാനിക്കര ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പീ.വീ.ഐ പി കനാൽ റോഡിന്റെ ഇരുവശവും ഔഷധസസ്യങ്ങൾ നടീൽ കർമം പഞ്ചായത്ത്‌ പ്രസിഡന്റ് ജോണ്‍സണ്‍ തോമസ്‌ നിർവഹിച്ചു .മുരളി നെടുംപിള്ളിയുടെ അധ്യക്ഷതയിൽ വൈസ് പ്രസിഡന്റ്‌ രമണി ജനകൻ, ,ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റ്ഗ് കമ്മിറ്റീ ചെയർമാൻ ഏലിയാസ് ജോണ്‍, മെമ്പർമാരായ രാധ ഉണ്ണികൃഷ്ണൻ ആശാകുമാരിയും ആശംസകൾ അർപ്പിച്ചു .ജയേശൻ
സ്വാഗതവും എം.കെ കുഞ്ഞ് നന്ദിയും പറഞ്ഞു . കനാലിലും വശങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നതിന് ഒരു പരിഹാരം കാണുകയും പുതുതലമുറയ്ക് നാട്ടിൽ അന്യം നിന്നുപോയ്കൊണ്ടിരിക്കുന്ന ഔഷധസസ്യങ്ങളെ പരിചയപ്പെടുത്തുകയുമാണ്‌ ഇതിന്റെ ലക്ഷ്യമെന്നു സംഘാടകർ പറഞ്ഞു .സസ്യങ്ങൾ തുടർ പരിപലാനകാര്യത്തിൽ അസോസിയേഷനുകളുടെ ഇന്നത്തേതുപോലെ സഹകരണം ഉണ്ടാവണമെന്ന് പ്രസിഡണ്ട്‌ ഓർമപ്പെടുത്തി .നമ്മുടെ മഹത്തായ ആയുർവേദശാസ്ത്രത്തിന്റെ തനിമയും,പൊലിമയും നിലനിർത്തി പരിപോഷിപ്പിക്കണമെങ്കിൽ വൻതോതിൽ ഔഷധസസ്യങ്ങൾ വച്ചു പിടിപ്പിച്ചാൽ മാത്രമേ സാധിക്കുകയുള്ളുവെന്നും ഭുമിയുടെ ലഭ്യത കുറഞ്ഞതോടുകൂടി പൊതുസ്ഥലങ്ങളും,റോഡ്‌ പുറമ്പോക്കുകളും ഒക്കെ ഇതിനായി ഉപയോഗിക്കേണ്ടി വരുമെന്ന് ഏലിയാസ്‌ ജോണ്‍ അഭിപ്രായപ്പെട്ടു.


 


SHARE THIS

Author:

Etiam at libero iaculis, mollis justo non, blandit augue. Vestibulum sit amet sodales est, a lacinia ex. Suspendisse vel enim sagittis, volutpat sem eget, condimentum sem.