15 Dec 2015

പുതുവത്സരാഘോഷം 2016

മാന്യമിത്രമേ
കാലചക്രം അനുസൃതം മുന്നിലേയ്ക്ക് ഉരുളുമ്പോൾ ഒരു പുതുവത്സരം കൂടി വന്നെത്തുകയായി. പുരോഗതിയുടെ പാതയിലൂടെ നാം കുതിക്കുമ്പോൾ നമുക്ക് നഷ്ടമാകുന്ന ഗൃഹാതുരുത്വവും സൗഹൃദവും കൂട്ടായ്മയും നമുക്ക് തിരികെ കൊണ്ടുവരാൻ ശ്രമിക്കാം. ഭീകരവാദവും പ്രകൃതി ദുരന്തങ്ങളും ഏറ്റുവാങ്ങിയ കഴിഞ്ഞ കാലത്തുനിന്നും സമൃദ്ധിയുടേയും സന്തോഷത്തിന്റേയും കൂട്ടായ്മയുടേയും പുത്തൻ പ്രതീക്ഷകളാണ് 2016 നമുക്ക് നൽകുന്നത്. ഈ പ്രതീക്ഷകളെ കോർത്തിണക്കി പുതു വർഷത്തെ വരവേൽക്കാൻ നമ്മുക്കൊന്നിക്കാം. കണയന്നൂർ നോർത്ത് റസിഡൻസ് അസ്സോസിയേഷൻ ഒരുക്കുന്ന നവവത്സര ആഘോഷപരിപാടിയിലേയ്ക്ക് നിങ്ങളോരോരുത്തരേയും സ്നേഹപുരസ്സരം ക്ഷണിച്ചുകൊള്ളുന്നു. ആഘോഷപരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം KNRA നഗറിൽ 2016 ജനുവരി 3-ാം തീയതി ഞായറാഴ്ച പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ ബഹു. ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് 9-ാം വാർഡ് മെമ്പർ ശ്രീമതി രമണി ജനകൻ ഉദ്ഘാടനം ചെയ്യുന്നു. ഈ ആഘോഷത്തിൽ എല്ലാവരും പങ്കെടുത്ത് വൻ വിജയമാക്കിത്തീർക്കുവാൻ താൽപ്പര്യപ്പെടുന്നു.
ഏവർക്കും പുതുവത്സരാശംസകൾ നേർന്നുകൊണ്ട്.
പ്രസിഡന്റ്      സെക്രട്ടറി     ഖജാൻജി
കാര്യപരിപാടി
ഉച്ചക്ക് 2.00മുതൽ :- ഈശ്വരപ്രാർത്ഥന
അനുശോചനം
സ്വാഗതം : ജോയിന്റ് സെക്രട്ടറി
ഉപക്രമം : പ്രസിഡന്റ്
ഉദ്ഘാടനം : ശ്രീമതി രമണിജനകൻ [ബഹു. ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത്.9-ാം വാർഡ് മെമ്പർ ]
ബോധവത്കരണ ക്ലാസ്സ് : സൈബർ ക്രൈമും ഇരകളും ശ്രീ.അജേഷ് (Co-ordinater Eksat)
നാടകം : അർബുദം  (രചന, സംവിധാനം, ഏകാഭിനയം; പ്രദീപ്തലക്കോട്)
കൃതജ്ജത : സെക്രട്ടറി
കഥ,കവിതാപായണം,നുണപറച്ചിൽ,സ്പൂൺ റെയ് ഡ് , ചാക്കിലോട്ടം, സുന്ദരിക്ക്പൊട്ടുകുത്തൽ, കസേരകളി, പ്രായഭേദമന്യേ സ്കിറ്റുകൾ, ബോൾ പാസിംഗ് ,കുപ്പിയിൽ വെള്ളം നിറയ്ക്കൽ, റൊട്ടികടി, ഫൺ ഗെയിംസ്
ലഘുഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.
N.B. പരിപാടിയിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഡിസംബർ 26ന് മുൻപായി പേരുവിവരം സെക്രട്ടറിയെ അറിയിക്കേണ്ടതാണ്

SHARE THIS

Author:

Etiam at libero iaculis, mollis justo non, blandit augue. Vestibulum sit amet sodales est, a lacinia ex. Suspendisse vel enim sagittis, volutpat sem eget, condimentum sem.