- പുകവലിയും മദ്യപാനവും നിങ്ങളെ ഹ്യദ്രോഗിയാക്കും.
- പുകവലിയും മദ്യപാനവും പൂർണമായി ഉപേക്ഷിക്കുക.
- പ്രമേഹം, രക്ത സമ്മർദം, കൊള് സ്ട്രോൾ തുടങ്ങിയവ നിയന്ത്രിക്കുക.
- മിതമായതും ആരോഗ്യകരവു മായ ഭക്ഷണക്രമം ശീലമാക്കുക.
- ദിവസവും 20 മിനിറ്റെങ്കിലും വ്യായാമത്തിനുവേണ്ടി മാറ്റിവയ്ക്കുക.
- ആവശ്യത്തിന് വിശ്രമിക്കാനും ഉറങ്ങാനും ശ്രദ്ധിക്കുക.
- ശരീരത്തിന് അമിത ഭാരം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക.
- സമ്മർദങ്ങളും ആകുലതകളും നിയന്ത്രിക്കാൻ പ്രത്യേക ശ്രദ്ധനൽകുക.
- ഹൃദ്രോഗ സാധ്യതയുള്ള ലക്ഷണങ്ങൾ കണ്ടാലുടനെ ഡോക്ടറെ സമീപിക്കുക. സ്വയം ചികിൽസ ഒഴിവാക്കുക.
Showing posts with label Health. Show all posts
Showing posts with label Health. Show all posts
3 Jan 2016
2 Jan 2016
ആരോഗ്യകരമായ ഭക്ഷണ ശീലം
by Mash
- ഹൃദയാരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ കടൽമൽസ്യങ്ങളിൽ അടങ്ങിയിട്ടുണ്ട്. ഇവ ആഴ്ചയിൽ രണ്ടു തവണയെങ്കിലും കഴിക്കുക.
- എണ്ണ, നെയ്യ് തുടങ്ങിയവ വളരെ കുറച്ച് മാത്രം ഉപയോഗിക്കുക. പഴകിയ എണ്ണ ഉപയോഗിക്കുന്നത് കുടുതൽ അപകടകരമാണ്.
- മുട്ട ഹൃദ്രോഗികൾക്ക് അപകടകരമാണ് എന്ന ധാരണ തെറ്റാണ്ടെന്നു പഠനങ്ങൾ തെളിയിക്കു ന്നു. ആഴ്ചയിൽ അഞ്ചുമുട്ട ശീലമാക്കുക.
- ദിവസവും 200 ഗ്രാം പച്ചക്കറി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പേരയ്ക്ക, മാങ്ങ തുടങ്ങിയ നാടൻ പഴങ്ങളും ധാന്യങ്ങളും കഴിക്കാം.
- മധുരം നിയന്ത്രിക്കുക
- ഉണക്കമീൻ, അച്ചാർ തുടങ്ങിയ ഉപ്പ് കൂടുതലുള്ളവ കുറയ്ക്കുക.
- ചോക്ലേറ്റ്, അണ്ടിപ്പരിപ്പ്, ബദാം, ഈന്തപ്പഴം തുടങ്ങിയവ മിതമായ അളവിൽ ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.
- ഹൃദ്രോഗി പാൽ ഉപയോഗിക്കുനത് അപകടകരമാണ് എന്ന ധാരണ തെറ്റാണ്. മിതമായ അളവിൽ പാൽ ഉപയോഗിക്കുന്നതുകൊണ്ട് സാധാരണഗതിയിൽ പ്രശ്നങ്ങളുണ്ടാകാറില്ല.
- ആവിയിൽ പുഴുങ്ങിയ ഭക്ഷണം കുടുതലായി ഉപയോഗിക്കാം.
- റെഡ് മീറ്റ ഒഴിവാക്കുക
- കൊഴുപ്പ്, സോഡിയം എന്നിവ അടങ്ങിയ ബേക്കറി ഉൽപന്നങ്ങൾ പരമാവധി ഒഴിവാക്കുക
1 Jan 2016
പിഞ്ചുഹ്യദയം കാക്കാൻ
by Mash
ജനിതക കാരണങ്ങളും ഗർഭാവസ്ഥയിലുണ്ടാകുന്ന പ്രശ്നങ്ങളുമാണു കുട്ടികളിലുണ്ടാകുന്ന ഹൃദ്രോഗത്തിനു കാരണം. ജന്മനാ തന്നെ ഹൃദയത്തിൽദ്വാരം കാണുന്ന അവസ്ഥയാണ് കുട്ടികളിൽ കൂടുതലായും കണ്ടുവരുന്ന അസുഖം ഗർഭാവസ്ഥയിൽ അമ്മയുടെ മാനസികാവസ്ഥ, അമ്മ കഴിക്കുന്ന മരുന്നുകൾ, അമ്മയുടെ ആരോഗ്യം എന്നിവ കുഞ്ഞിന്റെ ഹൃദയത്തെ ബാധിക്കും. നേരത്തെ കണ്ടുപിടിച്ചാൽ പരിഹരിക്കാവുന്ന പ്രശ്നങ്ങളാണ് കുഞ്ഞുങ്ങളിൽ സാധാരണ കണ്ടുവരുന്നത്.
- ബന്ധുക്കൾ തമ്മിലുള്ള വിവാഹത്തിലുണ്ടാകുന്ന കുഞ്ഞുങ്ങൾക്ക് ഹൃദ്രോഗ സാധ്യതയേറെയാണ്. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാം.
- ഗർഭിണികൾക്കുണ്ടാകുന്ന അസുഖങ്ങൾക്കു കൃത്യമായ ചികിൽസ തേടുക. ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മരുന്നു കഴിക്കുക
- ഗർഭാവസ്ഥയിൽ അമ്മ സന്തോഷവതിയായിരിക്കാൻ ശ്രദ്ധിക്കുക. ബന്ധുക്കളും ഇക്കാര്യം പ്രത്യേകം ഓർക്കണം.
- മാനസിക ഉല്ലാസം നൽകുന്ന ആരോഗ്യകരമായ വിനോദങ്ങൾ, പാട്ടു കേൾക്കൽ തുടങ്ങിയവ ഗർഭിണികളുടെ ദിനചര്യയുടെ ഭാഗമാക്കുക.


