പുതുതായി കുരുമുളകു വള്ളികൾ തോട്ടങ്ങളിൽ നടുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം. എങ്ങിനെയാണ് നടേണ്ടത്?പുതുതായി കുരുമുളകു കൊടി നടുന്നത് വേരുപിടിപ്പിച്ച കൊടിത്തലകൾ വാങ്ങിയോ തെരഞ്ഞെടുത്ത തോട്ടത്തിലെ വള്ളികളിൽനിന്നുണ്ടായ ചെന്തലകൾ നട്ടിട്ടോ ആണ്. താങ്ങുമരത്തിൽനിന്ന് ഒരടി വിട്ട് ഒന്നരയടി ആഴത്തിലും ചതുരത്തിലു മെടുത്ത കൂഴികളിൽ വള്ളികൾ നടണം. ഒരു കുഴിയിൽ രണ്ടോ മൂന്നോ വള്ളി നടാം. വള്ളികൾ മുളപൊട്ടി വളരുന്നതോടെ താങ്ങു മരങ്ങളുമായി ചേർത്ത് കെട്ടി വയ്ക്കണം. താങ്ങുമരത്തിന്റെ വടക്കുഭാഗത്തായി നടുന്ന കൊടിത്തലകൾ വെയിലടിക്കാതെ ഓലകൊണ്ട് പൊതിയുകയും മഴ മാറുന്നതോടെ നന നൽകുകയും വേണം.
Showing posts with label Krishi. Show all posts
Showing posts with label Krishi. Show all posts


