Showing posts with label Parenting. Show all posts
Showing posts with label Parenting. Show all posts

28 Jan 2017

ശിക്ഷിക്കാം, പക്ഷേ...

ശിക്ഷിക്കാം, പക്ഷേ...

പലപ്പോഴും കുട്ടികൾ തെറ്റു ചെയ്യുമ്പോൾ രക്ഷിതാക്കൾ ഒച്ചയെടുക്കുകയും ആക്രോശിക്കുകയും നാലു പെടപെടയ്ക്കുകയുമൊക്കെ ചെയ്യാറുണ്ട്. അത് ശിക്ഷയല്ല, രക്ഷിതാക്കളുടെ ദേഷ്യം തീർക്കൽ മാത്രമാണ്. കുട്ടിക്ക് അതുകൊണ്ട് പ്രയോജനമില്ല. അതിനാൽ ദേഷ്യം വന്നിരിക്കുമ്പോൾ കുട്ടികളെ ശിക്ഷിക്കരുത്. എന്തിനാണ് ശിക്ഷ എന്ന് കുട്ടി വ്യക്തമായി മനസ്സിലാക്കണം. ശരിയായ ശിക്ഷാ രീതി വല്ലപ്പോഴും മാത്രമേ നടപ്പാക്കേണ്ടി വരൂ.
പ്രശംസിക്കാൻ മറക്കണ്ട

പ്രശംസിക്കാൻ മറക്കണ്ട

ചില രക്ഷിതാക്കളുണ്ട്.കുട്ടി എത്ര വലിയ വിജയം നേടിയാലും ഓ, ഇതിലെന്തിരിക്കുന്നു, ഇതൊന്നും പോരാ, ഈ മുക്കില്ലാ രാജ്യത്തെ മുറിമൂക്കൻ  രാജാവ്.... ഇങ്ങനെയൊക്കെയാവും പ്രതികരണം. കുട്ടിയുടെ കഴിവും കഴിവുകേടും നന്നായി അറിയേണ്ടവരാണ് രക്ഷിതാക്കൾ. അവൻറെ  കഴിവുകേടുകളെ പ്രശംസിക്കുക. വിജയങ്ങൾക്ക് അർഹിക്കുന്ന അംഗീകാരവും പ്രശംസയും നൽകുക. അത് കുട്ടികളുടെ ആത്മവിശ്വാസം ഉയർത്തും.
പഠിക്കാൻ പ്രയാസമോ?

പഠിക്കാൻ പ്രയാസമോ?

ചില കുട്ടികൾക്ക് ചില വിഷയങ്ങളോ ചില പാഠഭാഗങ്ങളോ പഠിക്കാൻ പ്രയാസമായി തോന്നാം. കുട്ടികളെ വെറുതെ ടെൻഷൻ അടിപ്പിക്കണ്ട. പ്രയാസമുള്ള പാഠത്തെ ചെറിയ ഭാഗങ്ങളാക്കുക. ഒരു ദിവസം അതിൽ ചെറിയൊരു ഭാഗം പഠിപ്പിക്കു. വായിച്ചും ചെറിയ നോട്ട് കുറിച്ചുവച്ചും സംശയമുള്ള അപ്പോൾ തന്നെ എഴുതിവെച്ചു അധ്യാപകരോട് ചോദിച്ചും മുന്നേറുക. മെല്ലെ മെല്ലെ പഠിക്കാനുള്ള പ്രയാസം അകലുന്നത് കാണാം.