1 Jan 2016

പിഞ്ചുഹ്യദയം കാക്കാൻ


ജനിതക കാരണങ്ങളും ഗർഭാവസ്ഥയിലുണ്ടാകുന്ന പ്രശ്നങ്ങളുമാണു കുട്ടികളിലുണ്ടാകുന്ന ഹൃദ്രോഗത്തിനു കാരണം. ജന്മനാ തന്നെ ഹൃദയത്തിൽദ്വാരം കാണുന്ന അവസ്ഥയാണ് കുട്ടികളിൽ കൂടുതലായും കണ്ടുവരുന്ന അസുഖം ഗർഭാവസ്ഥയിൽ അമ്മയുടെ മാനസികാവസ്ഥ, അമ്മ കഴിക്കുന്ന മരുന്നുകൾ, അമ്മയുടെ ആരോഗ്യം എന്നിവ കുഞ്ഞിന്റെ ഹൃദയത്തെ ബാധിക്കും. നേരത്തെ കണ്ടുപിടിച്ചാൽ പരിഹരിക്കാവുന്ന പ്രശ്നങ്ങളാണ് കുഞ്ഞുങ്ങളിൽ സാധാരണ കണ്ടുവരുന്നത്.

  1. ബന്ധുക്കൾ തമ്മിലുള്ള വിവാഹത്തിലുണ്ടാകുന്ന കുഞ്ഞുങ്ങൾക്ക് ഹൃദ്രോഗ സാധ്യതയേറെയാണ്. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാം.
  2. ഗർഭിണികൾക്കുണ്ടാകുന്ന അസുഖങ്ങൾക്കു കൃത്യമായ ചികിൽസ തേടുക. ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മരുന്നു കഴിക്കുക
  3. ഗർഭാവസ്ഥയിൽ അമ്മ സന്തോഷവതിയായിരിക്കാൻ ശ്രദ്ധിക്കുക. ബന്ധുക്കളും ഇക്കാര്യം പ്രത്യേകം ഓർക്കണം.
  4. മാനസിക ഉല്ലാസം നൽകുന്ന ആരോഗ്യകരമായ വിനോദങ്ങൾ, പാട്ടു കേൾക്കൽ തുടങ്ങിയവ ഗർഭിണികളുടെ ദിനചര്യയുടെ ഭാഗമാക്കുക.

SHARE THIS

Author:

Etiam at libero iaculis, mollis justo non, blandit augue. Vestibulum sit amet sodales est, a lacinia ex. Suspendisse vel enim sagittis, volutpat sem eget, condimentum sem.