26 Feb 2016

വീട്ടുചെലവിൽ നിന്നും മിച്ചം പിടിക്കാം 1

എന്തൊക്കെയാണ് ആത്യാവിശ്യങ്ങൾ??
ഇനിയുള്ള കാലം സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്ന വീട്ടമ്മമാർ ഇത് വായിക്കുകയും അതനുസരിച്ചു പ്രവർത്തിക്കുകയും വേണം....

അത്യാവശ്യം, ആവശ്യം, അനാവശ്യം എന്നിങ്ങനെ ചെലവുകളെ 3 വിധത്തിൽ തിരിക്കണം. അതതുമാസം കൈവശം വന്നു ചേരുന്ന മൊത്തം വരുമാനത്തിൽ നിന്ന് ആദ്യമേ തന്നെ ഒരു 10% തുക മാറ്റി വയ്ക്കുക. അതായത് 1000 രൂപയാണ് മൊത്തം വരുമാനമെങ്കിൽ 100 രൂപ മാറ്റി വയ്ക്കണം.

എന്ത് പ്രശ്നം വന്നാലും ഇതിൽ നിന്ന് ഒരു പൈസ പോലും എടുക്കില്ലെന്ന് ദൃഢനിശ്ചയം ചെയ്തോളു. ഭാവിയിൽ ഉണ്ടായേക്കാവുന്ന വിവിധ ആവശ്യങ്ങൾക്കായി ഒരു നിക്ഷേപം ഉണ്ടാക്കാനാണ് ഇങ്ങനെ പറയുന്നത്. ഓരോരുത്തർക്കും യോജിച്ച നിക്ഷേപങ്ങളും ചിലവ് ചുരുക്കേണ്ട വിധവും വഴിയേ പഠിക്കാം.

10% മാറ്റി വച്ചതിനു ശേഷമുള്ള പണം കൊണ്ട് നടക്കേണ്ട ചിലവുകൾ  മാത്രം ഇനി മതിയെന്ന് വയ്ക്കുക. അതതു ദിവസം ഉണ്ടായേക്കാവുന്ന ആവശ്യങ്ങൾ കൃത്യമായി പുസ്തകത്തിൽ എഴുതാം. അതിനു വേണ്ടി മാറ്റി വയ്ക്കാവുന്ന തുകയും എഴുതാം. ലിസ്റ്റ് തയാറാക്കിയ ശേഷം അതിലെ അത്യാവശ്യം , ആവശ്യം, അനാവശ്യം എന്നിവ സ്വയം തിരിക്കുക. അത്യാവിശ്യമുള്ളത് വാങ്ങാതെ നിവൃത്തിയില്ലല്ലോ. അത് ഉടനെ വാങ്ങാം. എപ്പോൾ എന്ത് വാങ്ങാൻ പോകുമ്പോഴും കിഴുവുകൾ പ്രയോജനപ്പെടുത്തണം. പലവ്യഞ്ജനങ്ങൾ, പഴവർഗ്ഗങ്ങൾ, Mobile Recharge , വസ്ത്രങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയ ഏതാണ്ടെല്ലാ മേഖലകളിലും ഓഫർ കച്ചവടം നടക്കുന്ന കാലമാണിത്.

എന്ത് ഓഫറുകണ്ടാലും ഉടൻ ആവശ്യമില്ലാത്ത ഒന്നും വാങ്ങരുത്. അന്നന്നത്തെ നിലവാരമനുസരിച്ച് പ്ലാൻ ചെയ്യുക. വില കൂടാൻ സാധ്യതയുണ്ടെന്നു തോന്നുന്നതും അത്യാവിശ്യമായതും മാത്രം വാങ്ങുക. ചിലതിനു സീസണിൽ വില കുറയും. അനാവശ്യ ചിലവുകൾ വേണ്ടെന്നു വയ്ക്കാൻ ഒരു ദാക്ഷിണ്യവും കാണിക്കേണ്ട. ഇക്കാര്യത്തിൽ മനസ്സിനെ ഇപ്പോഴെ കഠിനമാക്കണം. ഭാവിയിൽ സമാധാനത്തോടെ ജീവിക്കാനാണിതെന്നോർത്ത് സമാധാനിക്കാം.

SHARE THIS

Author:

Etiam at libero iaculis, mollis justo non, blandit augue. Vestibulum sit amet sodales est, a lacinia ex. Suspendisse vel enim sagittis, volutpat sem eget, condimentum sem.