28 Jan 2017

യഥാർത്ഥ ഗുരു

നിത്യചൈതന്യ യതി പഠനം കഴിഞ്ഞു ദേശാടനം ചെയ്യുന്ന കാലം. മനം ശാന്തമല്ല, യാത്രയ്ക്കിടയിൽ അദ്ദേഹം മൈസൂർ ശ്രീരാമകൃഷ്ണ മഠത്തിലെത്തി. മഠാധിപതി വിമലാനന്ദ സ്വാമി യുവാവായ അദ്ദേഹത്തെ സ്നേഹപൂർവം സ്വീകരിച്ചു. തനിക്ക് ശ്രീരാമകൃഷ്ണ മഠത്തിൽ ചേരുവാൻ ആഗ്രഹമുണ്ടെന്ന് നിത്യൻ മഠാധിപതിയോട് പറഞ്ഞു. മഠാധിപതി അദ്ദേഹത്തെയും കൂട്ടി നടക്കാനിറങ്ങി. ഒന്നിച്ചു നടന്നു നീങ്ങുന്നതിനിടെ മഠാധിപതി പറഞ്ഞു "ആശ്രമങ്ങളുടെ മോടിയും പകിട്ടും കണ്ടു ഭ്രമിക്കരുത്. വനത്തിലായാലും തേൻ നിറഞ്ഞ സുഗന്ധ പുഷ്പങ്ങൾ ഉള്ള മരം തേടി മാത്രമാണ് ശലഭങ്ങൾ പറന്നെത്തുന്നത്."

നിത്യൻ കാര്യമറിയാതെ മിഴിച്ചു നിന്നപ്പോൾ ഗുരുവിന്റെ ശാന്തഗംഭീരമായ ഉപദേശം "ഇത്തരം സഞ്ചാരത്തെ ഒഴിവാക്കുക. നാട്ടിലേയ്ക്ക് മടങ്ങു. ശ്രീനാരായണ ഗുരു സന്ദേശത്തിനായി ജീവിതം സമർപ്പിക്കു. കാരണം, ആ മഹായോഗിയുടെ സന്ദേശം പ്രചരിപ്പിക്കാനായി നിങ്ങളെപ്പോലെ വിദ്യാസമ്പന്നരായ യുവാക്കൾ വേണം.

യഥാർത്ഥ ഗുരു ശിഷ്യന്മാരുടെ എണ്ണം കൂട്ടുകയല്ല, മറിച്ചു അവരെ അവർക്ക് അനുയോജ്യമായ പാതയിലൂടെ നയിക്കുകയാണ് ചെയ്യുക.

SHARE THIS

Author:

Etiam at libero iaculis, mollis justo non, blandit augue. Vestibulum sit amet sodales est, a lacinia ex. Suspendisse vel enim sagittis, volutpat sem eget, condimentum sem.