ചില കുട്ടികൾക്ക് ചില വിഷയങ്ങളോ ചില പാഠഭാഗങ്ങളോ പഠിക്കാൻ പ്രയാസമായി തോന്നാം. കുട്ടികളെ വെറുതെ ടെൻഷൻ അടിപ്പിക്കണ്ട. പ്രയാസമുള്ള പാഠത്തെ ചെറിയ ഭാഗങ്ങളാക്കുക. ഒരു ദിവസം അതിൽ ചെറിയൊരു ഭാഗം പഠിപ്പിക്കു. വായിച്ചും ചെറിയ നോട്ട് കുറിച്ചുവച്ചും സംശയമുള്ള അപ്പോൾ തന്നെ എഴുതിവെച്ചു അധ്യാപകരോട് ചോദിച്ചും മുന്നേറുക. മെല്ലെ മെല്ലെ പഠിക്കാനുള്ള പ്രയാസം അകലുന്നത് കാണാം.
28 Jan 2017
അബ്ദുൽ കലാമും കരിഞ്ഞ റൊട്ടിയും
by Mash
പിതാവിനോടൊത്ത് അത്താഴത്തിനിരിക്കുകയായിരുന്നു ബാലനായ കലാം. അമ്മ വിളമ്പിയത് ആകെ കരിഞ്ഞ റൊട്ടി. ഭാവഭേദം ഒന്നും ഇല്ലാതെ പിതാവ് ഭക്ഷണം കഴിച്ചു. രാത്രിയിൽ അമ്മ "റൊട്ടി, ആകെ കരിഞ്ഞുപോയി, ദയവായി ക്ഷമിക്കണം."
"അതിനെന്താ എനിക്ക് കരിഞ്ഞ റൊട്ടി വളരെ ഇഷ്ടമാണല്ലോ." പിതാവിൻറെ മറുപടി. ഈ സംഭാഷണം കലാം കേൾക്കുന്നുണ്ടായിരുന്നു. കലാം പിന്നീട് പിതാവിനോട് ചോദിച്ചു: "വാസ്തവത്തിൽ കരിഞ്ഞ റൊട്ടി അങ്ങേയ്ക്ക് ഇഷ്ടമാണോ?"
അപ്പോൾ പിതാവ് : "മോനേ, ആരും ഒന്നിലും പൂർണരല്ലല്ലോ.
മറ്റുള്ളവരെ അവരുടെ കുറവുകളോടെ അംഗീകരിക്കാൻ പഠിപ്പിച്ചത് ബാപ്പയാണെന്ന് കലാം ഓർക്കുന്നു.
ഓരോ മാസവും കൃത്യമായ നിക്ഷേപം
by Mash
സമ്പത്ത് ഇരട്ടിപ്പിക്കാൻ കുറുക്കുവഴികളില്ല. ഈ സത്യം തിരിച്ചറിയുകയാണ് ആദ്യപടി. വരുമാനത്തിൽ നിന്ന് മിച്ചം പിടിച്ചു അതു വ്യവസ്ഥാപിത നിക്ഷേപ മാർഗങ്ങളിൽ നിക്ഷേപിച്ചു കാത്തിരിക്കുക. ഒരാളെ സമ്പന്നനും ദരിദ്രനും ആക്കുന്നത് അയാളുടെ സാമ്പത്തിക ശീലമാണ്. എത്ര വരുമാനം ഉണ്ടാക്കുന്നു എന്നതല്ല അതിൽ നിന്ന് എത്ര സമ്പാദിക്കുന്നു എന്നതാണ് കാര്യം. വരുമാനം എത്ര ചെറുതായിരുന്നാലും അതിൽ നിന്ന് ഒരു നിശ്ചിത വിഹിതം മാസാമാസം കൃത്യമായി സമ്പാദിക്കുക.
യഥാർത്ഥ ഗുരു
by Mash
നിത്യചൈതന്യ യതി പഠനം കഴിഞ്ഞു ദേശാടനം ചെയ്യുന്ന കാലം. മനം ശാന്തമല്ല, യാത്രയ്ക്കിടയിൽ അദ്ദേഹം മൈസൂർ ശ്രീരാമകൃഷ്ണ മഠത്തിലെത്തി. മഠാധിപതി വിമലാനന്ദ സ്വാമി യുവാവായ അദ്ദേഹത്തെ സ്നേഹപൂർവം സ്വീകരിച്ചു. തനിക്ക് ശ്രീരാമകൃഷ്ണ മഠത്തിൽ ചേരുവാൻ ആഗ്രഹമുണ്ടെന്ന് നിത്യൻ മഠാധിപതിയോട് പറഞ്ഞു. മഠാധിപതി അദ്ദേഹത്തെയും കൂട്ടി നടക്കാനിറങ്ങി. ഒന്നിച്ചു നടന്നു നീങ്ങുന്നതിനിടെ മഠാധിപതി പറഞ്ഞു "ആശ്രമങ്ങളുടെ മോടിയും പകിട്ടും കണ്ടു ഭ്രമിക്കരുത്. വനത്തിലായാലും തേൻ നിറഞ്ഞ സുഗന്ധ പുഷ്പങ്ങൾ ഉള്ള മരം തേടി മാത്രമാണ് ശലഭങ്ങൾ പറന്നെത്തുന്നത്."
നിത്യൻ കാര്യമറിയാതെ മിഴിച്ചു നിന്നപ്പോൾ ഗുരുവിന്റെ ശാന്തഗംഭീരമായ ഉപദേശം "ഇത്തരം സഞ്ചാരത്തെ ഒഴിവാക്കുക. നാട്ടിലേയ്ക്ക് മടങ്ങു. ശ്രീനാരായണ ഗുരു സന്ദേശത്തിനായി ജീവിതം സമർപ്പിക്കു. കാരണം, ആ മഹായോഗിയുടെ സന്ദേശം പ്രചരിപ്പിക്കാനായി നിങ്ങളെപ്പോലെ വിദ്യാസമ്പന്നരായ യുവാക്കൾ വേണം.
യഥാർത്ഥ ഗുരു ശിഷ്യന്മാരുടെ എണ്ണം കൂട്ടുകയല്ല, മറിച്ചു അവരെ അവർക്ക് അനുയോജ്യമായ പാതയിലൂടെ നയിക്കുകയാണ് ചെയ്യുക.

26 Feb 2016
കറിയുടെ സ്വാദറിയാൻ 20 വർഷം
by Mash
ഭാര്യയുടെ പാചകത്തെ ജീവിതകാലം മുഴുവൻ കുറ്റപ്പെടുത്തിയ ഒരാളിനെ എനിക്കറിയാം. എന്ത് കറിവച്ചാലും കുറ്റം പറയും. ഒന്നും കിട്ടിയില്ലെങ്കിൽ ചട്ടിയിൽ കറിവേപ്പില മലർന്നു കിടന്നു, സവാള തിരിഞ്ഞു കിടന്നു, കാരറ്റ് കഷണമാക്കിയത് ശരിയായില്ല എനിങ്ങനെയാവും കുറ്റം. ഭാര്യയുടെ മരണ ശേഷം ഭർത്താവ് മൂത്തമകനോട് ഒപ്പമായി താമസം. 20 വർഷം കഴിഞ്ഞാണ് ഞാൻ അദ്ദേഹത്തെ പിന്നെ കാണുന്നത്. ഭക്ഷണശാലയിൽ ഇരിക്കുമ്പോൾ അദ്ദേഹം എന്നോട് ഒരു രഹസ്യം പറഞ്ഞു : "അച്ചോ, നല്ല ഭക്ഷണം കഴിച്ച കാലം മറന്നു. എൻറെ ഭാര്യയുടെ ഭക്ഷണത്തിൻറെ രുചി ഇന്നേവരെ എനിക്കു പിന്നെ കിട്ടിയീട്ടില്ല.
കടപ്പാട് :- ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ കപ്പൂച്ചിൻ
വീട്ടുചെലവിൽ നിന്നും മിച്ചം പിടിക്കാം 1
by Mash
എന്തൊക്കെയാണ് ആത്യാവിശ്യങ്ങൾ??
ഇനിയുള്ള കാലം സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്ന വീട്ടമ്മമാർ ഇത് വായിക്കുകയും അതനുസരിച്ചു പ്രവർത്തിക്കുകയും വേണം....
അത്യാവശ്യം, ആവശ്യം, അനാവശ്യം എന്നിങ്ങനെ ചെലവുകളെ 3 വിധത്തിൽ തിരിക്കണം. അതതുമാസം കൈവശം വന്നു ചേരുന്ന മൊത്തം വരുമാനത്തിൽ നിന്ന് ആദ്യമേ തന്നെ ഒരു 10% തുക മാറ്റി വയ്ക്കുക. അതായത് 1000 രൂപയാണ് മൊത്തം വരുമാനമെങ്കിൽ 100 രൂപ മാറ്റി വയ്ക്കണം.
എന്ത് പ്രശ്നം വന്നാലും ഇതിൽ നിന്ന് ഒരു പൈസ പോലും എടുക്കില്ലെന്ന് ദൃഢനിശ്ചയം ചെയ്തോളു. ഭാവിയിൽ ഉണ്ടായേക്കാവുന്ന വിവിധ ആവശ്യങ്ങൾക്കായി ഒരു നിക്ഷേപം ഉണ്ടാക്കാനാണ് ഇങ്ങനെ പറയുന്നത്. ഓരോരുത്തർക്കും യോജിച്ച നിക്ഷേപങ്ങളും ചിലവ് ചുരുക്കേണ്ട വിധവും വഴിയേ പഠിക്കാം.
10% മാറ്റി വച്ചതിനു ശേഷമുള്ള പണം കൊണ്ട് നടക്കേണ്ട ചിലവുകൾ മാത്രം ഇനി മതിയെന്ന് വയ്ക്കുക. അതതു ദിവസം ഉണ്ടായേക്കാവുന്ന ആവശ്യങ്ങൾ കൃത്യമായി പുസ്തകത്തിൽ എഴുതാം. അതിനു വേണ്ടി മാറ്റി വയ്ക്കാവുന്ന തുകയും എഴുതാം. ലിസ്റ്റ് തയാറാക്കിയ ശേഷം അതിലെ അത്യാവശ്യം , ആവശ്യം, അനാവശ്യം എന്നിവ സ്വയം തിരിക്കുക. അത്യാവിശ്യമുള്ളത് വാങ്ങാതെ നിവൃത്തിയില്ലല്ലോ. അത് ഉടനെ വാങ്ങാം. എപ്പോൾ എന്ത് വാങ്ങാൻ പോകുമ്പോഴും കിഴുവുകൾ പ്രയോജനപ്പെടുത്തണം. പലവ്യഞ്ജനങ്ങൾ, പഴവർഗ്ഗങ്ങൾ, Mobile Recharge , വസ്ത്രങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയ ഏതാണ്ടെല്ലാ മേഖലകളിലും ഓഫർ കച്ചവടം നടക്കുന്ന കാലമാണിത്.
എന്ത് ഓഫറുകണ്ടാലും ഉടൻ ആവശ്യമില്ലാത്ത ഒന്നും വാങ്ങരുത്. അന്നന്നത്തെ നിലവാരമനുസരിച്ച് പ്ലാൻ ചെയ്യുക. വില കൂടാൻ സാധ്യതയുണ്ടെന്നു തോന്നുന്നതും അത്യാവിശ്യമായതും മാത്രം വാങ്ങുക. ചിലതിനു സീസണിൽ വില കുറയും. അനാവശ്യ ചിലവുകൾ വേണ്ടെന്നു വയ്ക്കാൻ ഒരു ദാക്ഷിണ്യവും കാണിക്കേണ്ട. ഇക്കാര്യത്തിൽ മനസ്സിനെ ഇപ്പോഴെ കഠിനമാക്കണം. ഭാവിയിൽ സമാധാനത്തോടെ ജീവിക്കാനാണിതെന്നോർത്ത് സമാധാനിക്കാം.

4 Jan 2016
3 Jan 2016
ഹൃദയത്തെ സൂക്ഷിക്കാൻ
by Mash
- പുകവലിയും മദ്യപാനവും നിങ്ങളെ ഹ്യദ്രോഗിയാക്കും.
- പുകവലിയും മദ്യപാനവും പൂർണമായി ഉപേക്ഷിക്കുക.
- പ്രമേഹം, രക്ത സമ്മർദം, കൊള് സ്ട്രോൾ തുടങ്ങിയവ നിയന്ത്രിക്കുക.
- മിതമായതും ആരോഗ്യകരവു മായ ഭക്ഷണക്രമം ശീലമാക്കുക.
- ദിവസവും 20 മിനിറ്റെങ്കിലും വ്യായാമത്തിനുവേണ്ടി മാറ്റിവയ്ക്കുക.
- ആവശ്യത്തിന് വിശ്രമിക്കാനും ഉറങ്ങാനും ശ്രദ്ധിക്കുക.
- ശരീരത്തിന് അമിത ഭാരം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക.
- സമ്മർദങ്ങളും ആകുലതകളും നിയന്ത്രിക്കാൻ പ്രത്യേക ശ്രദ്ധനൽകുക.
- ഹൃദ്രോഗ സാധ്യതയുള്ള ലക്ഷണങ്ങൾ കണ്ടാലുടനെ ഡോക്ടറെ സമീപിക്കുക. സ്വയം ചികിൽസ ഒഴിവാക്കുക.
2 Jan 2016
ആരോഗ്യകരമായ ഭക്ഷണ ശീലം
by Mash
- ഹൃദയാരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ കടൽമൽസ്യങ്ങളിൽ അടങ്ങിയിട്ടുണ്ട്. ഇവ ആഴ്ചയിൽ രണ്ടു തവണയെങ്കിലും കഴിക്കുക.
- എണ്ണ, നെയ്യ് തുടങ്ങിയവ വളരെ കുറച്ച് മാത്രം ഉപയോഗിക്കുക. പഴകിയ എണ്ണ ഉപയോഗിക്കുന്നത് കുടുതൽ അപകടകരമാണ്.
- മുട്ട ഹൃദ്രോഗികൾക്ക് അപകടകരമാണ് എന്ന ധാരണ തെറ്റാണ്ടെന്നു പഠനങ്ങൾ തെളിയിക്കു ന്നു. ആഴ്ചയിൽ അഞ്ചുമുട്ട ശീലമാക്കുക.
- ദിവസവും 200 ഗ്രാം പച്ചക്കറി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പേരയ്ക്ക, മാങ്ങ തുടങ്ങിയ നാടൻ പഴങ്ങളും ധാന്യങ്ങളും കഴിക്കാം.
- മധുരം നിയന്ത്രിക്കുക
- ഉണക്കമീൻ, അച്ചാർ തുടങ്ങിയ ഉപ്പ് കൂടുതലുള്ളവ കുറയ്ക്കുക.
- ചോക്ലേറ്റ്, അണ്ടിപ്പരിപ്പ്, ബദാം, ഈന്തപ്പഴം തുടങ്ങിയവ മിതമായ അളവിൽ ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.
- ഹൃദ്രോഗി പാൽ ഉപയോഗിക്കുനത് അപകടകരമാണ് എന്ന ധാരണ തെറ്റാണ്. മിതമായ അളവിൽ പാൽ ഉപയോഗിക്കുന്നതുകൊണ്ട് സാധാരണഗതിയിൽ പ്രശ്നങ്ങളുണ്ടാകാറില്ല.
- ആവിയിൽ പുഴുങ്ങിയ ഭക്ഷണം കുടുതലായി ഉപയോഗിക്കാം.
- റെഡ് മീറ്റ ഒഴിവാക്കുക
- കൊഴുപ്പ്, സോഡിയം എന്നിവ അടങ്ങിയ ബേക്കറി ഉൽപന്നങ്ങൾ പരമാവധി ഒഴിവാക്കുക